LatestSports

ധോണിയുടെ നീല ബാഡ്ജ് നീക്കി ട്വിറ്റർ

“Manju”

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ നീല ബാഡ്ജ് നീക്കി മൈക്രോ-ബ്ലോഗിങ്ങ്, സോഷ്യൽ നെറ്റ്‌വർക്കിങ്ങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ.

കുറച്ചു കാലമായി അദ്ദേഹം ട്വിറ്ററിൽ സജ്ജീവമല്ലാത്തതിനെ തുടർന്നാണ് ബാഡ്ജ് നീക്കം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. 2021 ജനുവരി 8നാണ് ധോണി അവസാനമായി ട്വീറ്റ് ചെയ്തത്. ഇതിനു മുമ്പ് കേന്ദ്രമന്ത്രിമാരുടെ അടക്കം നീല ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു. കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ഐ.ടി നയം ഇതുവരെ ട്വിറ്റർ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല.

2020 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

Related Articles

Back to top button