കോഴിക്കോട്: ലെഫ്റ്റനൻറ് ജനറൽ പ്രദീപ് നായർ ആർമി റിക്രൂട്ട്മെൻറിൻറെ ചുമതലയുള്ള ഡയറക്ടർ ജനറലായി ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ പ്രദീപ് 1985 ൽ സിഖ് റെജിമെൻറിലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും നേടിയിട്ടുണ്ട്. സൈനികരെയും ഓഫീസർമാരെയും തെരഞ്ഞെടുക്കുന്നത് ആർമി റിക്രൂട്ട്മെൻറ് ബോർഡാണ്. കോഴിക്കോട് സ്വദേശി ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തിൽ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.
Related Articles
Check Also
Close
-
പ്രശസ്ത വയലിനിസ്റ്റ് ടി. എന് കൃഷ്ണന് അന്തരിച്ചുNovember 3, 2020 9:31 AM