ശ്രീജ.എസ്
ന്യൂഡല്‍ഹി ; കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ റിലെ നിരാഹാര സമരം തുടങ്ങി. അടുത്ത ഘട്ട ചര്‍ച്ചക്ക് സര്‍ക്കാര്‍ ക്ഷണിച്ചത് ആത്മാര്‍ത്ഥയോടെ അല്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇക്കാര്യം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ഇന്ന് ആറ് മണിക്ക് യോഗം ചേരും.മവഹാരാഷ്ട്രയിലെ കര്‍ഷകര്‍ നാസിക്കില്‍ നിന്നും ചലോ ദില്ലി മാര്‍ച്ച് ആരംഭിച്ചു. ഡല്‍ഹിയിലെ താപനില മൂന്ന് ഡിഗ്രിക്കും താഴെ പോയെങ്കിലും കര്‍ഷക രോഷം കെടാതെ മുന്നേറുകയാണ്. സമരത്തിന്റെ 26ആം ദിവസം റിലെ നിരാഹാര സമരം തുടങ്ങി.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് ഡല്‍ഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കര്‍ഷകര്‍ വാഹനജാഥയില്‍ അണിനിരക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് റാലി ആരംഭിക്കും.ആള് ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഉച്ച 1.30ക്ക് നാസിക്കില്‍ ചേരുന്ന പൊതുയോഗത്തിന് ശേഷമാണ് മാര്‍ച്ച് ആരംഭിക്കുക..