IndiaLatest

മകനെ കാണാന്‍ ഷാരൂഖ് ഖാന്‍ മുംബയ് ജയിലില്‍ എത്തി

“Manju”

മുംബൈ: ലഹരി ഉപയോഗിച്ചതിന് ജയിലിലായ മകന്‍ ആര്യന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തി. ഒക്ടോബര്‍ 3ന് അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് ഷാരുഖ്, മകനെ കാണാന്‍ ജയില്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ അപേക്ഷ നല്‍കിയെങ്കിലും മുംബൈ കോടതി ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചിരുന്നു.

നേരില്‍ കണ്ടില്ലെങ്കിലും ആര്യന്‍ ഖാനെ ഷാരുഖ് ഖാനും ഭാര്യ ഗൗരി ഖാനും വീഡിയോ കോള്‍ വഴി സംസാരിച്ചിരുന്നു. 23 വയസ്സുള്ള ആര്യന്‍ ഖാനെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമും മാത്രമാണ് ഇതുവരെ ആര്യന്‍ ഖാനുമായി നേരില്‍ സംസാരിച്ചിരുന്നത്.

മഹാരാഷ്ട്ര പ്രത്യേക കോടതി കഴിഞ്ഞ ദിവസാണ് ജാമ്യാപേക്ഷ നിരസിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ജയില്‍ സന്ദര്‍ശനാനുമതി ഇന്ന് പുനഃസ്ഥാപിച്ചതോടെയാണ് ഷാരൂഖ്, മകനെ കാണാന്‍ നേരിട്ടെത്തിയത്. നേരത്തെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്താന്‍ പുറത്തുനിന്നുള്ളവരെ അനുവദിച്ചിരുന്നില്ല. ഇന്നു മുതല്‍ രണ്ട് കുടുംബാംഗങ്ങള്‍ക്ക് അന്തേവാസികളെ കാണാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button