കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉള്‍പ്പെടെ തിരിച്ചടി തുടരുന്നതിനിടെ അപ്രതീക്ഷ ആശ്വാസം. മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെ നിരവധി നേതാക്കളുടെ കൊഴിഞ്ഞുപോക്കിനിടെ ബിജെപിയില്‍ നിന്ന് അപ്രതീക്ഷിത വരവാണ് മമതയ്ക്ക് ആശ്വാസമായത്. ബംഗാളില്‍ നിന്നുള്ള ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മണ്ഡല് ഖാനാണ് തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.2014 ല്‍ തൃണമുലില്‍ നിന്ന് സൗമിത്ര ഖാന് ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇയാള്‍ ക്രിമിനല്‍ കേസില്‍ പെട്ട് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ബുഷ്ണുപൂരില് പ്രവേശിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയിരുന്നു. അതിനാല്‍ ഭാര്യ സുജാത മണ്ഡലാണ് സൗമിത്ര ഖാനുവേണ്ടി പ്രചരണം ഒറ്റക്കെട്ടായി നടത്തി വിജയിപ്പിച്ചത്. സുജാത ഖാന് ബിജെപി അംഗം കൂടിയായിരുന്നു.
Related Articles
സുപ്രിംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; വ്യാജ ജഡ്ജിയെ പൊലീസ് അറസ്റ്റ് ചെയ്തു
January 17, 2021 9:14 AM
Check Also
Close
-
ബിടെക് പരീക്ഷ കൂട്ടക്കോപ്പിയടി: വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍October 27, 2020 2:41 PM