കൊല്‍ക്കത്ത: ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 11കാരന് ഉള്‍പ്പെടെ ആറു കൗമാരക്കാര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ ഝാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റാംപുര്ഹത് പോലിസ് സ്റ്റേഷന് പരിധിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത് . ശനിയാഴ്ച വൈകീട്ടോടെ കടയില്‍ പോയി മടങ്ങിവരികയായിരുന്ന പെണ്‍കുട്ടികളെ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള ആറംഗ സംഘം ബലം പ്രയോഗിച്ച് സമീപത്തെ വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രദേശത്ത് ഒരു പ്രാദേശിക ഉത്സവം നടന്നുവരികയാണ്.എന്നാല്‍ സംഭവം പെണ്‍കുട്ടികള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല.തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തുവന്നത്.ശേഷം ഡോക്ടര്‍ മാരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് എത്തി തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ നിന്ന് വിവരം ശേഖരിച്ചു. റാംപുര്ഹത് സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍ ഷയാന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഗ്രാമത്തിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജനുവരി 26വരെ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Articles
ഫ്ലാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവം ;ഫ്ലാറ്റ് ഉടമയ്ക്കെതിരെ അയല്‍വാസി രംഗത്ത്
December 12, 2020 10:00 AM
ട്രാക്ടറുകളുമായി പാര്‍ലമെന്റില്‍ എത്തുമെന്ന് ടിക്കായത്ത്
February 24, 2021 2:49 PM
Check Also
Close
-
ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് !December 19, 2020 3:01 PM