IndiaLatest

ട്രാക്ടറുകളുമായി പാര്‍ലമെന്റില്‍ എത്തുമെന്ന് ടിക്കായത്ത്

“Manju”

ഇനി, പാർലിമെന്റിലേക്കാവും ആ യാത്ര : ട്രാക്ടറുകളുമായി  പാർലിമെന്റിലേക്കെത്തുമെന്ന് ടിക്കായത്ത് | Parliament|Samyukth Kisan Mora  Leader[ Takesh Tikkayath|Warns to March|He ...

ശ്രീജ.എസ്

ഡല്‍ഹി; ചെങ്കോട്ടയെ റിപ്പബ്‌ളിക്ക് ദിനത്തില്‍ മുള്‍മുനയിലാഴ്ത്തിയ ട്രാക്ടര്‍ സമരം ആവര്‍ത്തിക്കുമെന്നും അതിനി പാര്‍ലിമെന്റിന് മുന്നിലേക്കാകുമെന്നും വിവാദ പ്രസ്താവനയുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ട്രാക്ടറുകള്‍ പാര്‍ലിമെന്റ് ലക്ഷ്യമാക്കി നീങ്ങുമെന്നൊണ് രാകേഷ് ടിക്കായത്തിന്റെ പ്രസ്താവന.

രാജസ്ഥാനിലെ സികാറില്‍ നടത്തിയ റാലിയിലാണ് പ്രസ്താവന നടത്തിയത്. ഡല്‍ഹി ഇത്തരം മാര്‍ച്ചിന്റെ ആഹ്വാനത്തിന് കാത്തിരിക്കണമെന്നും പ്രസ്താവനയില്‍ ടിക്കായത്ത് തുടര്‍ന്നു. പ്രക്ഷോഭം നടത്തുന്നവര്‍ പാര്‍ലിമെന്റ് വളയും. നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകള്‍ അവിടെയുണ്ടാവും. അതിന്റെ തിയതി കര്‍ഷകസംഘടനകള്‍ പിന്നീട് തീരുമാനിക്കും.

ഇന്ത്യഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച്‌ അവിടെ കൃഷി നടത്തും. രാജ്യത്തെ കര്‍ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും രാകേഷ് ടിക്കായത്ത് റാലിയില്‍ ആരോപിച്ചു. രാജ്യത്തെ കര്‍ഷകര്‍ ത്രിവര്‍ണ്ണപതാകയെ സ്നേഹിക്കുന്നു. എന്നാല്‍ രാജ്യത്തെ നേതാക്കളോട് അങ്ങിനെയല്ലെന്നും ടിക്കായത്ത് പറഞ്ഞു.
മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും താങ്ങുവില പുന: സ്ഥാപിക്കുകയും ചെയ്യാതപക്ഷം വലിയ കമ്പനികളുടെ ഗോഡൗണുകള്‍ കര്‍ഷകര്‍ക്ക് തകര്‍ക്കേണ്ടി വരുമെന്നും ടിക്കായത്ത് ഭീഷണി മുഴക്കുകയും ചെയ്തു.

കര്‍ഷകപ്രക്ഷോഭം ജനുവരിയില്‍ അക്രമാസക്തമാവുകയും ചെങ്കോട്ടയില്‍ അക്രമികള്‍ കയറി സിക്കുപതാക സ്ഥാപിക്കുന്നതിനിടയാക്കുകയും ചെയ്തിരുന്നു. വെടിയുണ്ടകള്‍ അക്രമികള്‍ അപഹരിച്ചതായുള്ള ഡല്‍ഹി പോലീസ് എഫ്. ഐ. ആറും നിലനില്‌ക്കെയാണ് വീണ്ടും പാര്‍ലിമെന്റിലേക്ക് കര്‍ഷകരുടെ റാലി നടത്തുമെന്ന് ടിക്കായത്തിന്റെ പ്രസ്താവന.

Related Articles

Back to top button