അലിഗഡ്: കുട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം റയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. അലിഗഡിലെ ഗാന്ധി പാര്ക്കിന് സമീപത്തെ റെയില്‍വെ ട്രാക്കിന് സമീപത്തുവച്ചാണ് പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ക്കായുള്ള അനേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതാകുകയാണ് ഉണ്ടായത്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 5ലക്ഷം രൂപയാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെടുകയുണ്ടായത് . ഇല്ലെങ്കില്‍ പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. തിങ്കളാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കുകയുണ്ടായി. അതിനിടെയാണ് ഗാന്ധിനഗറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് വീട്ടുകാരെ അറിയിച്ചത് .
Related Articles
Check Also
Close
-
വാട്സ് ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും’ ; പ്രചരിക്കുന്നത് വ്യാജ സന്ദേശംJuly 5, 2023 3:40 PM