IndiaLatest

സെമിക്കോണ്‍ ഇന്ത്യ 2023; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

“Manju”

ഗാന്ധിനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി ഗാന്ധിനഗറില്‍ സംഘടിപ്പിക്കുന്ന സെമിക്കോണ്‍ ഇന്ത്യ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തിലാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ‘ഇന്ത്യയുടെ സെമികണ്ടക്ടറിന്റെ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നുഎന്നതാണ് സമ്മേളനത്തിന്റെ തീം.

സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന പരിപാടിയാണ് ഗാന്ധിനഗറില്‍ സംഘടിപ്പിക്കുന്ന സെമിക്കോണ്‍ ഇന്ത്യ 2023. വ്യവസായം, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സെമികണ്ടക്ടര്‍ നിര്‍മ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന സെമികണ്ടക്ടര്‍ നയങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

എൻഎക്‌സ്പി സെമികണ്ടക്ടേഴ്‌സ്, എസ്ടിമൈക്രോ ഇലക്‌ട്രോണിക്സ്, ഗ്രാന്റുഡ് ടെക്നോളജീസ്, മൈക്രോണ്‍ ടെക്നോളജി, അപ്ലൈഡ് മെറ്റീരിയല്‍സ്, ഫോക്സ്‌കോണ്‍, സെമി, കാഡൻസ്, എഡിഎം എന്നീ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തിന് സെമിക്കോണ്‍ ഇന്ത്യ സാക്ഷ്യം വഹിക്കും. സെമികണ്ടക്ടറിന്റെ നവീകരണം, വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ഇന്ത്യയിലെയും ഗുജറാത്തിലെയും സെമികണ്ടക്ടര്‍ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത്തുന്നതിന് ഈ പരിപാടി സഹായാകമാകും.

Related Articles

Back to top button