ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. സംസ്ഥാനത്ത് പക്ഷിപ്പനിയുടെ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. വിവിധ പൗള്‍ട്രി ഫാമുകളില്‍ നിന്നും അയച്ച സാംപിളുകള്‍ നെഗറ്റീവ് ആയി. അതിനാലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയത്.ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍, ദ്വാരക, സഞ്ജയ് തടാകം എന്നിവിടങ്ങളിലെ സാമ്ബിളുകള്‍ പരിശോധന നടത്തിയപ്പോഴായിരുന്നു പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതോടെ സംസ്ഥാനത്ത് പക്ഷിപ്പനിയുടെ വ്യാപനമില്ലെന്നാണ് വിലയിരുത്തല്‍.
Related Articles
വാക്സിനേഷന് മുന്‍ഗണന ലഭിക്കുന്ന വിഭാഗങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍
July 16, 2021 10:48 AM
Check Also
Close
-
തമിഴ് സിനിമകള്‍ക്ക് വേണ്ടി തിയേറ്ററുകള്‍ തുറക്കേണ്ടെന്ന് ഫിയോക്ക് യോഗത്തില്‍ ദിലീപ്January 9, 2021 7:50 PM