KeralaLatest

‘ഒരു രാജ്യം മുഴുവന്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ചു’ ; പ്രജ്ഞാനന്ദയുടെ സഹോദരി

“Manju”

ന്യൂഡല്‍ഹി :സഹോദരന്റെ ചരിത്ര നേട്ടത്തിന് ശേഷം രാജ്യം നല്‍കിയ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ സഹോദരിയും പ്രൊഫഷണല്‍ ചെസ് താരവുമായ ആര്‍. വൈശാലി
വൈശാലിയുടെ വാക്കുകള്‍ ഇങ്ങനെ; ‘ഒരു രാജ്യം മുഴുവന്‍ അവനായി പ്രാര്‍ത്ഥിച്ചു. ചില സന്ദേശങ്ങള്‍ വായിക്കുമ്ബോള്‍ ആവേശത്തില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.ഇത് അവന്റെ കരിയറിലെ തുടക്കം മാത്രമാണ്. അവന്‍ രാജ്യത്തിനായി ഇനിയും നേട്ടങ്ങള്‍ കൊയ്ത് രാജ്യത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കും’- വൈശാലി പറഞ്ഞു.
ചെസ് ലോകകപ്പിന്റെ ടൈബ്രേക്കറിലാണ് താരം പരാജയം സമ്മതിച്ചത്. വെള്ളിമെഡല്‍ നേടിയ താരത്തിന് രാജ്യമൊന്നാകെ ആശംസ അറിയിക്കുകയാണ്.വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകകപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രജ്ഞാനന്ദ.

Related Articles

Back to top button