KeralaLatest

തന്റെ കുടുംബത്തിലെ പുതിയ വിശേഷം പങ്ക് വച്ച് നടി അനുശ്രീ

“Manju”

ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം
നടി അനുശ്രീ തന്റെ കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.
അനുശ്രീയുടെ സഹോദരന്‍ അനൂപിന് കുഞ്ഞ് ജനിച്ച സന്തോഷമാണ് നടി പറയുന്നത്. തനിക്കൊരു മരുമകനെ കിട്ടിയെന്നും തന്റെ സാമ്രാജ്യത്തിലേക്ക് അവനെ സ്വാഗതം ചെയ്യുകയാണെന്നും നടി പറയുന്നു. അനന്ദ നാരായണന്‍ എന്ന് പേരിട്ടിരിക്കുന്ന മരുമകനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രം കൂടി നടി പുറത്ത് വിട്ടിരിക്കുകയാണ്.
‘ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം. എന്റെ ക്രൈം പാര്‍ട്ടനാറായി മരുമകന്‍ അനന്ദ നാരായണനെ സ്വാഗതം ചെയ്യുകയാണ്. ജൂനിയര്‍ അനൂപ്. എന്നുമാണ് അനുശ്രീ എഴുതിയിരിക്കുന്നത്. സഹോദരനെയും നാത്തൂനെയുമൊക്കെ ടാഗ് ചെയ്തിട്ടുമുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പാണ് നാത്തൂന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം അനുശ്രീ പങ്കുവെച്ചത്. വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണിയാണെങ്കില്‍ അതിന്റെ ഗുണം തനിക്കും കിട്ടുന്നുണ്ട്. പഴങ്ങള്‍, പലഹാരങ്ങള്‍, നല്ല ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചൊക്കെ നടി അന്ന് പറഞ്ഞിരുന്നു.

Related Articles

Check Also
Close
  • …..
Back to top button