മരട്: കുണ്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. ഇന്നലെ രാത്രി ഒമ്പതോടെയാണ് വൈറ്റില ഭാഗത്തുനിന്ന് ഒരേദിശയില്‍ വന്ന കാറുകള്‍ കുണ്ടന്നൂരിലെ മേല്‍പാലം ഇറങ്ങിയ ഉടന്‍ കൂട്ടിമുട്ടിയത്. ഇടിയുടെ ആഘാതത്തില്‍ നാനോ കാര്‍ മീഡിയനില്‍ കയറിയതോടെ തലകീഴായി റോഡില്‍ മറിയുകയായിരുന്നു. ഇതോടെ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഓടിക്കൂടിയ നാട്ടുകാരാണ് ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് പൊലീസെത്തി വാഹനം മാറ്റിയതോടെ ഗതാഗതം പൂര്‍വസ്ഥിതിയിലായി.
Related Articles
Check Also
Close
-
കോവിഡ് ; അമേരിക്കന്‍ അന്വേഷണത്തെ അപലപിച്ച് ചൈനMay 28, 2021 3:43 PM