KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് കര്‍ശന പരിശോധനയുമായി പോലീസ്

“Manju”

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം ശക്തമായി തുടരുന്ന നഗരത്തില്‍ പോലീസ് ഇന്നലെ കര്‍ശന പരിശോധന നടത്തി. പൊലീസ് നടത്തിയ പരിശോധനയില്‍ കൊവിഡ് സുരക്ഷാ വിലക്ക് ലംഘിച്ച 278 പേര്‍ക്കെതിരെ നടപടിയെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 167 പേരില്‍ നിന്നും സാമൂഹിക അകലം പാലിക്കാത്ത രണ്ടുപേരില്‍ നിന്നുമായി 84,500 രൂപ പിഴ ഈടാക്കി.

കൂടാതെ അനാവശ്യ യാത്ര നടത്തിയ 44 വാഹനങ്ങള്‍ക്കെതിരെയും, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് കടകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്. ഇന്നും, നാളെയും കര്‍ശന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button