IndiaLatest

കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ആർബിഐ

“Manju”

പഴയ നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകൾ പിൻവലിച്ചേക്കും

ശ്രീജ.എസ്

ഡല്‍ഹി: രാജ്യത്ത് നിലവിലുള്ള പഴയ നൂറ്, പത്ത്, അഞ്ച് രൂപാ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നോട്ടുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ചിലോ ഏപ്രിലിലോ ആര്‍ബിഐ ഇവയുടെ വിതരണം പൂര്‍ണമായി നിര്‍ത്തലാക്കുമെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

നൂറ്,പത്ത്, അഞ്ച് രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഇവയുടെ വിതരണം പൂര്‍ണമായി നിര്‍ത്താന്‍ പദ്ധതിയിടുന്നതായി ആര്‍ബിഐ അസിസ്റ്റ് ജനറല്‍ മാനേജര്‍ ബി മഹേശ് ജില്ലാതല സുരക്ഷാ, കറന്‍സി മാനേജ്മെന്റ് കമ്മിറ്റികളില്‍ സൂചിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പഴയ നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരണത്തിലുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. 2019ലാണ് ആര്‍ബിഐ പുതിയ 100 രൂപ കറന്‍സി നോട്ട് പുറത്തിറക്കിയത്.

നോട്ട് നിരോധന സമയത്തുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നോട്ടുകളുടെ വിതരണം നിര്‍ത്തി വയ്ക്കുന്നതിനു മുമ്പ് തന്നെ ആര്‍ബിഐ പുതിയ നോട്ടുകള്‍ വിപണിയില്‍ കൊണ്ടുവന്നതെന്നാണ് സൂചന.

Related Articles

Check Also
Close
Back to top button