IndiaKeralaLatest

ഡല്‍ഹി പൊലിസും ശശി തരൂരിനെതിരെ കേസെടുത്തു

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഡല്‍ഹി പൊലിസും കേസെടുത്തു. റിപബ്ലിക്ക് ദിനത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട സോഷ്യല്‍ മിഡിയ പ്രതികരങ്ങളുടെ പേരിലാണ് കേസ്. നേരത്തെ യു.പി പൊലിസും മധ്യപ്രദേശ് പൊലിസും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. തരൂരിനെക്കൂടാതെ, രാജ്ദീപ് സര്‍ദേശായി, മലയാളി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് കെ. ജോസ്, മൃണാല്‍ പാണ്ഡെ, പരേഷ് നാഥ്, ആനന്ദ് നാഥ് എന്നിവര്‍ക്കെതിരെയും ഡല്‍ഹി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ യു.പി, മധ്യപ്രദേശ് പൊലിസ് കേസുകളില്‍ രാജ്യദ്രോഹക്കുറ്റവും ചാര്‍ത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി പൊലിസ് എടുത്ത കേസില്‍ രാജ്യദ്രോഹക്കുറ്റമില്ല.

പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടായ അക്രമത്തിനിടെ ട്രാക്ടര്‍ ആപകടത്തില്‍പ്പെട്ട് മരിച്ചതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു‘- എന്നു കാണിച്ചാണ് ഡല്‍ഹി പൊലിസിന്റെ കേസ്. ‘കര്‍ഷകന്റെ മരണം കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലിസിന്റെ അക്രമത്തിലാണ് ഉണ്ടായതെന്ന് അവരെല്ലാം പ്രചരിപ്പിച്ചു‘- എഫ്..ആറില്‍ തുടര്‍ന്ന് പറയുന്നു.

Related Articles

Check Also
Close
  • ……
Back to top button