KeralaThiruvananthapuram

മന്ത്രിസഭാ രൂപീകരണത്തിലെ താമസം വെല്ലുവിളി

“Manju”

തിരുവനന്തപുരം : മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്ന പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. നേരത്തെ മന്ത്രിസഭ രൂപീകരിക്കാൻ വൈകുന്ന രണ്ടാം പിണറായി സർക്കാരിനെതിരെ കുമ്മനം രാജശേഖരനും രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമർശനം. കൊറോണയ്‌ക്കൊപ്പം കനത്ത മഴയും എത്തിയ സാഹചര്യത്തിൽ മന്ത്രി കസേരകൾ ഒഴിഞ്ഞു കിടക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് പുറമേ കനത്ത മഴയും എത്തിയതോടെ സർക്കാർ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായിട്ടുള്ള ഇടപെടലിനും കാവൽ മന്ത്രിസഭ അപര്യാപ്തമാകുകയാണ്. മത്സരിക്കാൻ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്? അതുകൊണ്ട് കഴിയുന്നത്രയും വേഗം മന്ത്രിസഭ രൂപീകരിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രമിക്കുകയും വേണം.

ഗ്രൂപ്പ് സമവാക്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയും പിണറായി വിജയനുണ്ട്. ഒരു പാൻഡമിക്ക് എമർജൻസി നേരിടുന്ന സമൂഹം തങ്ങൾ ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരിൽ നിന്ന് അത്രയെങ്കിലും നീതി അർഹിക്കുന്നുണ്ട്.

Related Articles

Back to top button