ഐ ലീഗില്‍ ഇന്ന് നെരോകയ്ക്ക് ഒരു വിജയം കൂടെ. ഇന്ന് നെരോക ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയില്‍ ഒരു സെല്‍ഫ് ഗോളിലായിരുന്നു നെരോകയുടെ വിജയം. 76ആം മിനുട്ടില്‍ ആരോസ് ഡിഫന്‍സിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍ വന്നത്.7 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നെറോക മൂന്നാമതാണ് ഇപ്പോള്‍ ലീഗില്‍ നില്‍ക്കുന്നത്. നെരോക ഒരു മത്സരം പോലും ഈ സീസണില്‍ പരാജയപ്പെട്ടിട്ടില്ല. ഗോകുലവും നെരോകയും മാത്രമേ പരാജയം അറിയാത്തതായിട്ടുള്ളൂ.
Related Articles
Check Also
Close
-
രാജമല മണ്ണിടിച്ചില്‍: നാല് ലയം മണ്ണിടിച്ചിലില്‍ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗംAugust 7, 2020 1:37 PM