InternationalLatest

ഇനിയും എത്രപേർ മരിക്കും ? ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തോടടുക്കുന്നു

“Manju”

 

അഖിൽ ജെ എൽ

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68,43,840 ആയി ഉയര്‍ന്നു ആയി . മരണം നാല് ലക്ഷത്തില്‍ അടുക്കുന്നു. 3,98,071 പേര്‍ക്കാണ് ഇതു വരെ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആറായിരത്തോളം ആളുകള്‍ മരിക്കുകയും ഒരു ലക്ഷത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു,

അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 19.65 ലക്ഷം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. അതോടെ ആകെ മരണം 1,11,390 ആയി ഉയര്‍ന്നു.ബ്രസീലിലെ വൈറസ് ബാധിതരുടെ കണക്ക് ആറര ലക്ഷത്തിലേക്കടുക്കുന്നു മരണ നിരക്ക് 35000 കടന്നു. അതേസമയം റഷ്യയിലും രോഗ ബാധിതരുടെ കാര്യത്തില്‍ വര്‍ധനവുണ്ടായി വൈറസ് ബാധിതര്‍ നാലര ലക്ഷമായി. മരണം 5528 ആയി.

മരണനിരക്കില്‍ അമേരിക്കയ്ക്ക്‌ പിന്നിലുള്ള ബ്രിട്ടണില്‍ മരണം 40,000 കടന്നു. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും പുതിയ രോഗികളുടെ എണ്ണം കുറവാണ് എന്നത് ആശ്വാസം പകരുന്നു.അതേസമയം ആദ്യ ഘട്ടത്തില്‍ കോവിഡ് പടര്‍ന്നു പിടിച്ച ഇറ്റലിയെ മറികടന്ന് രോഗബാധിതരുടെ എന്നതില്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷ്യത്തിലേക്ക് കടന്നു
മരണം 6500 കടന്നു. പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്.

Related Articles

Back to top button