KeralaKozhikodeLatest

പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സ്റ്റാഫിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

“Manju”

കോഴിക്കോട് : പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സ്റ്റാഫിന് കോവിട് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വ്യക്തമായ റൂട്ട് മാപ്പ് പുറത്തുവിടാൻ അധികൃതർ ഇത് വരെ തയ്യാറായിട്ടില്ല. മാത്രവുമല്ല ഇരുപത്തിയെട്ടാം തീയതി മുതൽ രണ്ടാം തീയതി വരെ പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ രോഗിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ആ സമയത്ത് നിരവധി ആളുകൾ ഹോസ്പിറ്റലുമായി ബന്ധപ്പെടുകയും, നിരവധി രോഗികൾ അഡ്മിറ്റ് ആയി ഹോസ്പിറ്റലിൽ ഉണ്ടായിരിക്കുകയും ചെയ്തിട്ടും അവരെ ബന്ധപ്പെടാനോ കൊറന്റൈൻ നിർദേശിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇത് നാട്ടിൽ ഭീതി പരത്തുകയാണ്.

സമ്പർക്ക രോഗബാധ കേരളത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനം ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനത്തിന് കത്തിവെക്കുന്നതിന് തുല്യമാണ്. രോഗം വരുന്നത് കുറ്റമല്ല.എന്നാൽ വിവരങ്ങൾ മൂടിവെച്ച് കഴിഞ്ഞാൽ സമ്പർക്ക സാധ്യത പതിന്മടങ്ങാണ്.നൂറ്കണക്കിന് ആളുകൾ ഈ ദിവസങ്ങളിൽ ഹോസ്‌പിറ്റലുമായി ബന്ധപ്പെട്ടിട്ടുണ്ട് . ജാഗ്രതാ നിർദേശം നൽകേണ്ടതുണ്ട്.

👉ഹോസ്പിറ്റൽ അണുവിമുക്തമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.

👉ഈ രണ്ട് കേസുകളും അല്ലാതെ മറ്റ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ കൃത്യമായ വിവരം പുറത്തു വിടണം

👉 ഈ സമയങ്ങളിൽ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വരെ കണ്ടെത്തി അവരോട് കൊറന്റീനിൽ പ്രവേശിക്കാൻ നിർദേശം നൽകണം.

👉പ്രൈമറി കോണ്ടാക്ടുള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണം

യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത്‌ കമ്മിറ്റീ

Related Articles

Back to top button