Ernakulam

വ്യാജ ഡോക്ടർ പിടിയിൽ

“Manju”

സിന്ധുമോൾ. ആർ

അങ്കമാലിയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റിലായി. അറസ്റ്റിലായത് മഞ്ഞപ്ര സെന്റ് ഫിലോമിനാസ് ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്ന കൊട്ടാരക്കര സ്വദേശി അജയ് രാജാണ്. കഴിഞ്ഞ ദിവസം ആലുവ കോമ്പാറയില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയിലായതിന്റെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജയ് രാജ് കുടുങ്ങിയത്.

ഇയാള്‍ മഞ്ഞപ്ര ആശുപത്രിയില്‍ മൂന്നു മാസം മുന്‍പാണ് ജോലിക്ക് കയറിയത്. ഇയാളുടെ ഭാര്യ ആയുര്‍വേദ ഡോക്ടറും പിതാവ് അലോപ്പതി ഡോക്ടറുമാണ്. ഫിലോമിന ആശുപത്രിയുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Back to top button