ErnakulamKeralaLatest

കളമശ്ശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു

“Manju”

കൊച്ചി: കളമശ്ശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചി എച്ച്‌എംടി കോളനിക്ക് അടുത്തുള്ള ശംസുദ്ദീന്‍ എന്ന കര്‍ഷകന്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്.

നൂറിലധികം താറാവുകള്‍ ഇതിനോടകം ചത്ത് പോയെന്ന് ശംസുദ്ദീന്‍ പറഞ്ഞു. ഇന്നലെയും താറാവുകള്‍ ചത്തിരുന്നുവെന്ന് ശംസുദ്ധീന്‍ പറയുന്നു. താറാവുകളുടെ സാംപിള്‍ പരിശോധിച്ചാല്‍ മാത്രമേ കാരണം വ്യക്തമാവൂ.

രണ്ട് ദിവസം മുന്‍പ് കോഴിക്കോട് കൂരാച്ചുണ്ടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷികളുടെ മരണകാരണം പക്ഷിപ്പനിയാണോയെന്ന് ആശങ്ക സൃഷ്ടിച്ചെങ്കിലും ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അധികൃതര്‍ അറിയിച്ചത്.

Related Articles

Back to top button