EntertainmentLatest

‘വിജയ് യെ അനുകരിച്ചതല്ല, എന്റെ കയ്യില്‍ വണ്ടിയില്ല’; സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയതിനെക്കുറിച്ച് വിശാല്‍

“Manju”

ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൈക്കിളില്‍ പോയതിനെ കുറിച്ച് വിശാല്‍. താരത്തിന് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്ന സംഭവത്തെ വിശാല്‍ അനുകരിച്ചതാണ് എന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിശാല്‍.

താന്‍ വിജയ് യെ അനുകരിച്ചതല്ല. തന്റെ കൈവശം വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ടും സൈക്കിളില്‍ യാത്ര ചെയ്യാന്‍ താല്പര്യമുള്ളത് കൊണ്ടുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൈക്കിളില്‍ വന്നത് എന്നുമാണ് വിശാല്‍ പറഞ്ഞത്. പുതിയ ചിത്രമായ രത്‌നത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് നടന്റെ പ്രതികരണം.

‘വിജയ് സൈക്കിളില്‍ പോയത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് അനുകരിച്ചതല്ല. സത്യമായും എന്റെ കയ്യില്‍ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വച്ച് വര്‍ഷത്തില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ മാറ്റാന്‍ എന്റെ കയ്യില്‍ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കില്‍ ഞാന്‍ സൈക്കിളില്‍ പോയി വോട്ട് ചെയ്തു. ഒരിക്കല്‍ കാരക്കുടിയില്‍ നിന്ന് തിരിച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാന്‍ സൈക്കിളില്‍ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവന്‍ ശങ്കര്‍ രാജയുടെയും പാട്ടുകള്‍ കേട്ടുകൊണ്ട് സൈക്കിള്‍ ചവിട്ടി പോകുന്നത് എന്നെ സംബന്ധിച്ചോളം സ്‌ട്രെസ് കുറയ്ക്കുന്ന കാര്യമാണ്,’ എന്ന് വിശാല്‍ പറഞ്ഞു.

 

Related Articles

Back to top button