InternationalLatest

അ​ഫ്ഗാ​നി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി ക​ന്യാ​സ്ത്രി​യെ താ​ജി​ക്കി​സ്ഥാ​നി​ല്‍ എ​ത്തി​ച്ചു

“Manju”

കാബൂള്‍: അഫ്‍ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളില്‍ നിന്ന് താജിക്കിസ്ഥാനില്‍ എത്തിച്ചത്.
രാവിലെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഇവര്‍ താജിക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്.
ഇ​വ​രെ അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കും. ഇ​റ്റാ​ലി​യ​ന്‍ സ്കൂ​ളി​ലെ അ​ധ്യാ​പി​ക ആ​യി​രു​ന്നു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ സി​സ്റ്റ​ര്‍ തെ​രേ​സ ക്ര​സ്റ്റ. അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യി കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച എ​ത്തു​മെ​ന്നാ​ണ് വി​വ​രം. താ​ജി​ക്കി​സ്ഥാ​നി​ലേ​ക്ക് മാ​റ്റി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടും. ഈ ​മാ​സം 15ന് ​താ​ലി​ബാ​ന്‍ കാ​ബൂ​ള്‍ കീ​ഴ​ട​ക്കി​യ​ത് മു​ത​ല്‍ ആ​രം​ഭി​ച്ച ര​ക്ഷാ ദൗ​ത്യ​മാ​ണ് അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്.

Related Articles

Back to top button