IndiaKeralaLatest

ആശുപത്രിയില്‍ നിന്നും 320 ഡോസ് വാക്‌സിന്‍ കാണാതായി

“Manju”

ജയ്പൂര്‍: രാജസ്ഥാനിലെ ആശുപത്രിയില്‍ നിന്നും കോവിഡ് പ്രതിരോധ വാക്‌സിന്‍ കാണാതായെന്നു പരാതി. കല്‍വാതിയ ആശുപത്രിയിലാണ് സംഭവം.
320 ഡോസ് വാക്‌സിനുകള്‍ കാണാനില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത് ചൊവ്വാഴ്ചയായിരുന്നു. വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ വലിയ പ്രതിസന്ധി സൃ്ഷ്ടിക്കും. സംഭവത്തില്‍ ശാസ്ത്രി നഗര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.
മാര്‍ച്ച്‌ എട്ടിന് സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നും ഇത് നികത്താന്‍ എത്രയും പെട്ടെന്നുതന്നെ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി രഘു ശര്‍മ്മ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.
സ്റ്റോക്ക് വളരെക്കുറവാണെന്നും അതിനാല്‍ എത്രയും വേഗത്തില്‍ വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടതിനിടെയാണ് കൈവശമുള്ള വാക്‌സിന്‍ മോഷണം പോകുന്നത്. മോഷ്ടിച്ച വാക്‌സിന്‍ കരിഞ്ചന്തയില്‍ വിറ്റതായാണ് പോലീസ് സംശയിക്കുന്നത്

Related Articles

Back to top button