IndiaLatest

പിഎസ്‌എല്‍വി സി 54 26 -ന് വിക്ഷേപിക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സെറ്റ് ശ്രേണിയിലെ മൂന്നാം ഉപഗ്രഹം, ഭൂട്ടാന്‍സെറ്റ് അടക്കം 8 ചെറു ഉപഗ്രഹങ്ങള്‍ എന്നിവ നവംബര്‍ 26-ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാകും വിക്ഷേപണം. പിഎസ്‌എല്‍വിയുടെ 56-ാം ദൗത്യമാകും ഇത്. 26-ന് രാവിലെ 11.56-നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയെന്ന് ഇസ്രോ അറിയിച്ചു.

ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്‌സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏജന്‍സി ധ്രുവ സ്‌പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങളായ തൈബോള്‍ട് 1, തൈബോള്‍ട് 2, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ശ്യംഖലയ്‌ക്ക് വേണ്ടി യുഎസ് കമ്പനിയായ സ്‌പേസ്‌ഫൈറ്റ് വിക്ഷേപിക്കുന്ന 4 അസ്‌ട്രോകാസ്റ്റ് ഉപഗ്രഹങ്ങള്‍ എന്നിവയാണ് മറ്റുള്ളവ.

Related Articles

Back to top button