KeralaKottayamLatest

കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി

“Manju”

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. സംഭവം പുറത്തറിഞ്ഞതോടെ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് എത്തിച്ച്‌ അമ്മയ്ക്ക് കൈമാറുകയും ചെയ്തു. ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടന്‍ അതിവേഗത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച്‌ കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗര്‍ പോലീസിന് നന്ദി അറിയിക്കുന്നതായും കോട്ടയം ഡിഎംഒ രജ്ഞന്‍ പ്രതികരിച്ചു.

Related Articles

Check Also
Close
Back to top button