KeralaLatest

ഓൺ ലൈൻ പഠനം 23 ടി.വി.സ്പോൺസർ ചെയ്യിപ്പിച്ച് രാവണീശ്വരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ പി .ടി. എ

“Manju”

അനൂപ് എം.സി.

രാവണീശ്വരം: കോവിഡ് 19 ൻ്റെ ഭീഷണിയെത്തുടർന്ന് ഈ അദ്ധ്യയന വർഷം സർക്കാർ. ആരംഭിച്ച ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും ടി.വി സ്പോൺസർ ചെയ്യിപ്പിച്ച് രാവണീശ്വരം ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ പി.ടി.എ. ജില്ലക്ക് തന്നെ മാതൃകയാവുന്നു. 23 ടി.വിയാണ് സുമനസ്സുകളായ നാട്ടുകാരെക്കൊണ്ടും പുർവ്വ വിദ്യാർത്ഥികളെക്കൊണ്ടും യുവജന സന്നദ്ധ സംഘടനകളെക്കൊണ്ടും രാഷ്ട്രീയ പാർട്ടികളെക്കൊണ്ടും സ്ഥാപനങ്ങളെക്കൊണ്ടും പി.ടി എ സ്പോൺസർ ചെയ്യിപ്പിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പഠന- പാഠ്യേതര രംഗത്ത് തിളക്കമാർന്ന പ്രവർത്തനങ്ങളാണ് സ്ക്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്ത് നൽകണമെന്ന് അറിയിച്ചപ്പോൾ. നല്ല പ്രതികരണമാണ് ലഭിച്ചത് ” 2011 -13ലെ കൊമേഴ്‌സ് ബാച്ച് 3 ടി.വി യും ഹുമാനിറ്റീസ് ബാച്ച് 2 ടി.വി യും സയൻസ് ബാച്ച് ഒരു ടി.വി യും സ്പോൺസർ ചെയ്തു. ഡി.വൈ.എഫ്.ഐ ചിത്താരി വില്ലേജ് കമ്മിറ്റിയും രാമഗിരി കലാകേന്ദ്രവും ചേർന്ന് 3 ടി.വി യും ‘ റെഡ്സ്റ്റാർ തണ്ണോട്ട്, കാസ്ട്രാ പ്രവാസി കൂട്ടായ്മ തണ്ണോട്ട് എന്നിവർ രണ്ട് വീതം ടി.വി യും സ്പോൺസർ ചെയ്‌തു. രാവണീശ്വരം സെറ്റിൽമെൻ്റ് സ്ക്കിമിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് ബേക്കൽ ബി.ആർ.സി ഒരു ടി.വി നൽകിയിരുന്നു പ്രദേശത്തെ പതിനഞ്ചോളം കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിന് ഇത് സഹായകമായി. 1997-98 എസ്.എസ്.എൽ.സി ബാച്ച് ഓർമ്മക്കൂട്ടം 2001 എസ്.എസ്.എൽ.സി ബാച്ച്. 2000 എസ് എസ്.എൽ.സി ബാച്ച്. ബെള്ളിക്കോത്ത് തക്ഷശില കോളേജ് 2004. – 2006 ഹ്യൂമാനിറ്റീസ് ബാച്ച്. ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘം. സി.പി ഐ രാമഗിരി ബ്രാഞ്ച്. അഴീക്കോടൻ ക്ലബ്ബ് രാവണീശ്വരം. കാഞ്ഞങ്ങാട് കോമേഡ് പ്രവാസി കൂട്ടായ്മ. ഉദയ ക്ലബ്ബ് തണ്ണോട്ട് എന്നിവർ ഒരോ ടി.വിയും സ്പോൺസർ ചെയ്തു ഈ രീതിയിൽ പഠന രംഗത്ത് അദ്ധ്യാപകരുടെയും പി.ടി എ കമ്മിറ്റിയുടെയും ശക്തമായ ഇടപെടൽ മൂലമാണ് ഈ വർഷത്തെ എസ് എസ് എൽ .സി പരിക്ഷക്ക് നൂറ് ശതമാനം വിജയം ലഭിച്ചത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഈ വർഷത്തെ അഡ്മിഷനിലും നല്ല വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button