KeralaLatestThiruvananthapuramUncategorized

കെ. എസ്. ആര്‍.ടി.സി. ബസിനു മുകളിൽ മരം വീണു

“Manju”

ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലംമുക്കിൽ KSRTC ബസിനു മുകളിൽ മരം വീണു. ബസ് ആറ്റിങ്ങലിൽ നിന്ന് നെടുമങ്ങാട്ടേക്കു പോകുകയായിരുന്നു.ആർക്കും പരിക്കില്ല. ബസ്സിന്റെ ചില്ലുകൾ തകർന്നു.മണമ്പൂർ ആഴാം കോ ണ ത്ത് ശക്തമായ മഴയിലും കാറ്റിലും വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ തണൽമരം കടപുഴകി ദേശീയ പാതക്ക് കുറുകെ വീണു. ആ സമയത്ത് വാഹനങ്ങളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. ആറ്റിങ്ങൽ, വർക്കല ഫയർ ഫോഴ്സുകളെത്തി ആണ് മരം മുറിച്ചു മാറ്റുന്നത്. റോഡിനു ഭീഷണിയായ മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ നിരവതി തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button