KeralaLatest

ശബരിമലയില്‍ കുട്ടികള്‍ക്ക് കൊവിഡ് പരിശോധന ഫലം വേണ്ട

“Manju”

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍. ഇതു പ്രകാരം ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കുട്ടികളെ തീര്‍ഥാടനത്തിന് കൊണ്ടുപോകാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ശബരിമലയിലേക്ക് കൂടുതല്‍ ഭക്തര്‍ ഇപ്പോള്‍ എത്തി തുടങ്ങിയിട്ടുണ്ട്. നേരത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയുമാണ് ഇതിനു പിന്നില്‍. അതേസമയം നവംബര്‍ 16 മുതല്‍ 25 വരെയുള്ള പത്ത് ദിവസത്തുള്ളില്‍ ശബരിമലയില്‍ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വില്‍പ്പനയിലൂടെയാണ് കൂടുതല്‍ വരുമാനം.

Related Articles

Back to top button