Uncategorized

കോവിഡ് വാക്‌സിന്‍ വിതരണത്തിന് ശേഷം പൗരത്വ നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ

“Manju”

കൊല്‍ക്കത്ത: കോവിഡ് വാക്‌സിനേഷന് ശേഷം സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ നടപ്പിലാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് അമിത് ഷായുടെ പ്രസ്താവന.

സിഎഎ നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ച്‌ കൊറോണവ്യാപനം അവസാനിച്ചതിന് ശേഷം ഞങ്ങള്‍ അതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും. കൊറോണ വൈറസ് മഹാമാരി കാരണം ഇത്രയും വലിയ പ്രചരണം നടത്താന്‍ കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

അടുത്ത വര്‍ഷം ജനുവരി മുതല്‍ സിഎഎ നടപ്പാക്കുമെന്ന പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ബിജെപി മദശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. പിന്നാലെയാണ് അമിത് ഷാ ഇക്കാര്യതതില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

അതേസമയം നിങ്ങളെ പരാജയപ്പെടുത്താന്‍ ആരും ഡല്‍ഹിയില്‍ നിന്ന് വരേണ്ടതില്ലെന്ന് ഷാ മമതയ്ക്ക് മറുപടി നല്‍കി. മമതയുടെ യാഥസ്ഥിതിക ചിന്താഗതി ബംഗാളിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമായി ബംഗാളില്‍ ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും ഷാ വ്യക്തമാക്കി.

Related Articles

Back to top button