Uncategorized

പോത്തന്‍കോട്, വെമ്പായം പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

അനീഷ്.എ

പോത്തന്‍കോട് : പോത്തന്‍കോട് വെമ്പായം  ഗ്രാമപഞ്ചായത്തുകളിലായി കഴിഞ്ഞദിവം  മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് രണ്ട് കോവിഡ് കേസുകള്‍ വെമ്പായത്തും ഒന്ന് പോത്തന്‍കോടുമാണെന്ന് ഗ്രമപഞ്ചായത്തംഗം ബാലമുരളി പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മൂന്ന് കേസുകളിലൊന്ന് പോത്തന്‍കോട് സ്കൂളില്‍ ആന്റീജന്‍ പരിശോധനയ്ക്ക് വന്നയാളിന് ഉറവിടമറിയാത്ത കേസായി റിപ്പോര്‍ട്ട് ചെയ്തു. അയിരൂപ്പാറ, ചാരുംമൂട് പ്രദേശങ്ങളിലെ കടകളിലും മറ്റും ഇയാള്‍ പോയിരുന്നതായി പറയപ്പെടുന്നു. ഇദ്ദേഹം പോത്തന്‍കോട് ജോലിയ്ക്ക് വന്നിരുന്നതായും അറിയുന്നു. രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്തപ്പെടാത്തത് ആശങ്കയുളവാക്കുന്നു. രണ്ടാമത്തെ കേസ് ക്രസന്റ് ഓഡിറ്റോറിയത്തിന് സമീപമാണ്. ഇവരുടെ കോവിഡ് ടെസ്റ്റ് ഫലത്തില്‍ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട് സിറ്റിയിലെ ഹോസപിറ്റലിലെ നഴ്സാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. ഇവര്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ താമസക്കാരിയാണ്.  പഞ്ചായത്തുകളില്‍ ഉറവിടമറിയാത്ത കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയേറുന്നു.

Related Articles

Check Also
Close
Back to top button