Uncategorized

തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ നിഘണ്ടുവുമായെത്തി യുവാവ്

“Manju”

നാഗാലാന്‍ഡ്: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് വളരെ പ്രശസ്തമാണ്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും എളുപ്പമൊന്നും അര്‍ത്ഥം മനസിലാക്കിയെടുക്കാന്‍ പറ്റാത്ത വാക്കുകളും ഒക്കെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ശശി തരൂര്‍ പറയുന്നതും ട്വീറ്റ് ചെയ്യുന്നതും എന്താണെന്ന് മനസിലാക്കണമെങ്കില്‍ ഒരു നിഘണ്ടു കൈയില്‍ കരുതണമെന്ന് തമാശയായി പറയുന്നവരുണ്ട്.

എന്നാല്‍ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാഗാലാന്‍ഡില്‍ ആര്‍ ലുങ്ലെങ്ങിന്‍റെ ‘ദി ലുങ്‌ലെങ് ഷോ’യ്ക്കിടെ ചിത്രീകരിച്ചതാണ് രസകരമായ വീഡിയോ. സംസ്ഥാനത്തെ യുവാക്കളുമായുള്ള ആശയവിനിമയമായിരുന്നു പരിപാടി. കോണ്‍ഗ്രസ് നേതാവ് എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ ഒരു യുവാവെത്തിയത് നിഘണ്ടുവുമായാണ്.

തരൂരുമായി ആശയവിനിമയം നടത്തണമെങ്കില്‍ ഒരു നിഘണ്ടു കൊണ്ടുവരേണ്ടി വരുമെന്നത് ഇത് കാണുന്നതുവരെ ഒരു തമാശ മാത്രമായിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു യുവാവ് അദ്ദേഹത്തിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍, ശശി തരൂര്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ നിഘണ്ടു കൊണ്ടുവന്നുവെന്ന് ഒരു ട്വീറ്റില്‍ പറയുന്നു. ട്വീറ്റ് ചെയ്ത വീഡിയോയില്‍ യുവാവിന്റെ കൈയ്യിലെ നിഘണ്ടു വ്യക്തമായി കാണാന്‍ കഴിയും.

 

Related Articles

Back to top button