KeralaLatest

എല്ലാ കു​ട്ടി​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ സൗ​ക​ര്യം ഉ​റ​പ്പാ​ക്കും- വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഓ​ണ്‍ലൈ​ന്‍ ക്ലാ​സ് തു​ട​ങ്ങുന്നതിനു മുമ്പ് മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ സൗ​ക​ര്യം ഉ​റ​പ്പാ​ക്കുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. കേരളത്തില്‍ 2.6 ല​ക്ഷം കു​ട്ടി​ക​ള്‍​ക്കു ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​ജി​റ്റ​ല്‍ സൗ​ക​ര്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സൗ​ക​ര്യം ഇ​ല്ലാ​ത്ത​ പ​ര​മാ​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷം ത​ന്നെ സൗ​ക​ര്യം ഏ​ര്‍​പ്പാ​ടാ​ക്കി​യെ​ന്നും മന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. ‌

ആ​ദ്യ ര​ണ്ടാ​ഴ്ച ട്ര​യ​ല്‍ ക്ലാ​സാ​ണ് ന​ട​ത്തു​ന്ന​ത്. എല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡി​ജി​റ്റ​ല്‍ സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ ട്ര​യ​ല്‍ ക്ലാ​സ് ഗു​ണം ചെ​യ്യും, മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി സ​ഭ​യി​ല്‍ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച്‌ ച​ര്‍​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്തര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി​യെ​ങ്കി​ലും നി​ഷേ​ധി​ച്ചു. റോ​ജി .എം. ​ജോ​ണ്‍ ആ​ണ് അ​നു​മ​തി തേ​ടി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

Related Articles

Back to top button