IndiaLatest

പത്ത്, പ്ലസ് ടു പരീക്ഷകളുടെ മാര്‍ഗരേഖ പുറത്തിറക്കി സിബിഎസ്‌ഇ

“Manju”

ഡല്‍ഹി: പത്ത്, പ്ളസ് ടു ക്ളാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാര്‍ഗരേഖ സിബിഎസ്‌ഇ പുറത്തിറക്കി. പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്.കോവിഡ് പശ്‌ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഓഫ്‌ലൈനായി തന്നെ പരീക്ഷ നടത്താനാണ് തീരുമാനം.

പത്താം ക്ളാസിലെ ഒന്‍പത് വിഷയങ്ങളിലും പ്ളസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്‌ലൈന്‍ പരീക്ഷ നടക്കുക. നവംബര്‍ 16 മുതല്‍ പ്ളസ് ടു പരീക്ഷയും 17 മുതല്‍ പത്താം ക്ളാസ് പരീക്ഷയും ആരംഭിക്കും. ഒഎംആര്‍ ഷീറ്റുകള്‍ സ്‌കൂളുകള്‍ പ്രിന്റ് എടുത്തു നല്‍കണം.

Related Articles

Back to top button