IndiaLatest

മമതയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭബാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ സമ്പൂര്‍ണ വിജയത്തിലേക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി. 58,389 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവസാന റൗണ്ട് വോട്ടെണ്ണിയപ്പോള്‍ മമതക്ക് ലഭിച്ചത്.എതിരാളിയായ ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷം കണക്കാക്കുമ്പോള്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്. അതെ സമയം 2011 ല്‍ മമത 52,213 വോട്ടുകളുടെയും 2016 ല്‍ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് നേടിയിരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച്‌ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു. അതിനിടെ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രവാള്‍ പരാജയം സമ്മതിക്കുന്നുവെന്ന് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Related Articles

Back to top button