InternationalLatest

ആന്ദ്രേ പിര്‍ലോയെ യുവന്റസിന്റെ പരിശീലകനായി

“Manju”

ശ്രീജ.എസ്

ഫുട്‌ബോള്‍ ഇതിഹാസതാരം ആന്ദ്രേ പിര്‍ലോയെ യുവന്റസിന്റെ പരിശീലകനായി നിയമിച്ചു. ചാംപ്യന്‍സ് ലീഗിലെ തോല്‍വിയെ തുടര്‍ന്ന് ക്ലബ് പുറത്താക്കിയ മൗറിസിയോ സാരിക്ക് പകരമാണ് പിര്‍ലോ പരിശീലക വേഷം ഏറ്റെടുക്കുന്നത്.

ആദ്യമായിട്ടാണ് പിര്‍ലോ ഒരു സീനിയര്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. യുവേഫ പ്രൊ ലൈസന്‍സ് കോഴ്‌സ് വിജയിച്ചതും ഈയിടെയാണ്. വിരമിക്കലിന് ശേഷം പരിശീലകനായി തുടരുമെന്ന് നേരത്തെ പിര്‍ലോ വ്യക്തമാക്കിയിരുന്നു.

യുവന്റസിന്റെ നാല് സീരി എ കിരീട വിജയത്തില്‍ പങ്കാളിയായിട്ടുള്ള പിര്‍ലോ 2017ലാണ് ക്ലബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. മധ്യനിരയിലെ മാന്ത്രികനായാണ് പിര്‍ലോ അറിയപ്പെടുന്നത്.

Related Articles

Back to top button