എ ടി കെ മോഹന്‍ ബഗാന് വിട്ട ഫിജി സ്ട്രൈക്കര്‍ റോയ് കൃഷ്ണയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ക്ലബുകളുടെ കൂട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും.കേരള ബ്ലാസ്റ്റേഴ്സ് റോയ് കൃഷ്ണയുടെ ഏജന്റുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റോയ് കൃഷ്ണ ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നത് സംശയമാണ്. കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല ബെംഗളൂരു എഫ് സിയും റോയ് കൃഷ്ണയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. താരം ഓസ്ട്രേലിയയില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. എ ലീഗില്‍ നിന്നുള്ള ഓഫറുകള്‍ ആണദ്ദേഹം ഇപ്പോള്‍ പരിഗണിക്കുന്നത്.
34കാരനായ റോയ് കൃഷ്ണ മോഹന്‍ ബഗാനൊപ്പം 2019-20 സീസണില്‍ ഐ എസ് എല്‍ കിരീടം നേടിയിരുന്നു. അവര്‍ക്ക് ഒപ്പം 66 മത്സരങ്ങള്‍ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്. ആല്‍വാരോ വാസ്കസ് ക്ലബ് വിട്ടത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സ്ട്രൈക്കറ്വ് ആണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.