KeralaLatestThiruvananthapuram

രോഗലക്ഷണമില്ലെന്ന് ക്വാറന്റീൻ റിലീസ് സർട്ടിഫിക്കറ്റ് കിട്ടിയ ആൾക്ക് കോവിഡ് പോസിറ്റീവ് :റൂട്ട് മാപ് ഉടൻ തയ്യാറാക്കും

“Manju”

 

ഇലകമൺ• കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച ഇലകമൺ സ്വദേശിയുടെ റൂട്ട് മാപ്പ് ഉടൻ തയാറാക്കും. 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിനു ശേഷമാണ് ഇൗ വ്യക്തിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഏഴു ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ കഴിഞ്ഞ ശേഷം വീട്ടിലെത്തി ബാക്കി ദിവസങ്ങളിലും നിരീക്ഷണത്തിൽ തുടർന്നു രോഗലക്ഷണമില്ലെന്ന് ക്വാറന്റീൻ റിലീസ് സർട്ടിഫിക്കറ്റും തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും നേടിയ ശേഷമാണ് ഇൗ 48 കാരന് കോവിഡ് സ്ഥിരീകരിച്ചത്.

സർട്ടിഫിക്കറ്റ് വാങ്ങാൻ ഇദ്ദേഹം നേരിട്ട് ആശുപത്രിയിൽ എത്തിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുൻപ് അബുദാബിയിൽ നിന്ന് എത്തിയ ഫ്ലൈറ്റിൽ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഡിഎംഒയുടെ നിർദേശ പ്രകാരം ഇദ്ദേഹത്തെ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കിയത്. ഊന്നിൻമൂടിൽ ഇദേഹം സന്ദർശിച്ച ബാർബർ ഷോപ്പ് കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം അടപ്പിച്ചു.
സ്വാബ് പരിശോധനയ്ക്കു വർക്കല താലൂക്ക് ആശുപത്രിയിലും എത്തി. അടുത്തിടപഴകിയ അച്ഛന്റെയും അമ്മയുടെയും ഉൾപ്പെടെ ഇരുപതോളം പേരുടെ സ്രവ പരിശോധന ഇന്നലെ നടത്തി. അതേസമയം കഴിഞ്ഞ ദിവസം മയ്യനാട് കോവിഡ് സ്ഥിരീകരിച്ച പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഇലകമണിലെ കിഴക്കേപ്പുറം മേഖലകളിൽ കളക്‌ഷൻ ജോലികൾക്ക് എത്തിയതായി സ്ഥിരീകരിച്ചതിനെ തുടർന്നു ആരോഗ്യവിഭാഗം പരിസരത്തെ 15 പേരുടെ സ്രവ പരിശോധനയ്ക്കായി നടപടി സ്വീകരിച്ചു.

Related Articles

Back to top button