KeralaLatestThiruvananthapuram

കെ. സുരേന്ദ്രൻ സായി ബാബയെ അപമാനിച്ചു. -മംഗലപുരം ഷാഫി

“Manju”

 

സ്വർണ്ണക്കടത്ത് വിഷയവുമായി മുഖ്യമന്ത്രി നേരിട്ട് വെളിപ്പെടുത്തിയ കാര്യങ്ങളെ ചോദ്യം ചെയ്തു ബിജെപി നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് ബിജെപി അദ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസംഗിച്ചപ്പോൾ ലോകം അംഗീകരിക്കുന്ന സായിബാവയെ അപമാനിച്ചത് തെറ്റായി പോയെന്നു ജനതാദൾ (എസ് )മുൻ ജില്ലാ പ്രസിഡന്റ് മംഗലപുരം ഷാഫി കുറ്റപ്പെടുത്തി.
അന്വേഷണം കേന്ദ്ര സർക്കാർ അല്ലാതെ കേരള സർക്കാർ ആണെങ്കിൽ സായിബാബ ഭസ്മം അന്തരീക്ഷത്തിൽ വിഭൂതിയാക്കും പോലെ ആയിരിക്കുമെന്ന് പരിഹസിച്ചു അപമാനിച്ച കെ. സുരേന്ദ്രൻ മാപ്പ് പറയണമെന്ന് മംഗലപുരം ഷാഫി അഭിപ്രായപ്പെട്ടു.ആരോപണങ്ങൾ ഉന്നയിച്ചു പ്രസംഗിക്കുമ്പോൾ മറ്റു നിരവധി ഉദാഹരണങ്ങൾ നിരത്താൻ കഴിവുള്ളവർ ലോക മാതൃകകൾ അവതരിപ്പിക്കപ്പെട്ട മനുഷ്യരെ അതിൽ ബന്ധപ്പെടുത്തുന്നത് പോലും അപരാധമാണെന്നു മംഗലപുരം ഷാഫി ചൂണ്ടികാണിച്ചു.

Related Articles

Back to top button