India

മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പ്രസംഗം അതിക്രമം, സോണിയാ ഗാന്ധി പ്രതികരിക്കണം – ബ്യന്ദ കാരാട്ട്

“Manju”

ജ്യോതിനാഥ് കെ പി:

ബലാത്സംഗത്തിലെ ഇരകളെ കുറിച്ച് അങ്ങേയറ്റം അപലപനീയമായ പ്രസ്താവനയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സ്ത്രീകള്‍ക്കെതിരായ വാക്കാലുള്ള അതിക്രമമാണിത്. മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല.

അദ്ദേഹം സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നു. ഇതേ രീതിയില്‍ സംസാരിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രോത്സാഹനവും കെപിസിസി പ്രസിഡന്റിനു ലഭിക്കുന്നു. ലജ്ജാകരമാണ് ഈ അവസ്ഥ.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ള ബിജെപി നേതാക്കളുടെ ഭാഷയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും സംസാരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇവരുടെ പേരില്‍ നടപടി സ്വീകരിക്കാത്തത് ആശ്ചര്യജനകമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം. അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകണം–ബൃന്ദ ആവശ്യപ്പെട്ടു.

Related Articles

Back to top button