IndiaLatest

ലോക്ഡൗൺ: പുറത്തിറങ്ങാൻ കാരണം മുഖക്കുരു

“Manju”

ന്യൂഡൽഹി: കൊറോണയുടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശക്തമായ ശ്രമത്തിലാണ് രാജ്യം. രോഗവ്യാപനം കൂടുതലുള്ള പല സംസ്ഥാനങ്ങളും ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യക്കാർക്ക് പുറത്തിറങ്ങാൻ ഇ-പാസും നിർബന്ധമാക്കിയിട്ടുണ്ട്. പലകാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോലീസിന്റെ ഇ-പാസിനായി അപേക്ഷിച്ച് എത്തുന്നത്. അത്തരത്തിലൊരു അപേക്ഷയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മുഖക്കുരു ചികിത്സിക്കാൻ പുറത്തുപോകണമെന്നാണ് യുവാവിന്റെ ആവശ്യം. അപേക്ഷയുടെ പകർപ്പ് പങ്കുവെച്ച് ബിഹാറിലെ പർണിയ ജില്ലാ മജിസ്‌ട്രേറ്റ് രാഹുൽ കുമാറാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വൈറലാവുകയായിരുന്നു. ലോക്ഡൗണിൽ ഇ-പാസിനായി നിരവധി അപേക്ഷകൾ ലഭിച്ചു. കൂടുതലും അഅവശ്യ കാരണങ്ങൾക്കായിരുന്നെങ്കിൽ ഇങ്ങനെ ചില ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയും അപേക്ഷകൾ കിട്ടിയെന്ന് അദ്ദേഹം കുറിച്ചു. നിങ്ങളുടെ മുഖക്കുരു ചികിത്സയ്ക്ക് അൽപ്പം കാത്തിരിക്കാനും രാഹുൽ ആവശ്യപ്പെട്ടു.

ആശുപത്രിയിലേക്ക് പോകുന്നതിന്റെ കാരണമായാണ് യുവാവ് മുഖക്കുരു ചൂണ്ടിക്കാട്ടിയത്. സംഭവം വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. മിക്കവരും യുവാവിന്റെ ആവശ്യത്തെ പരിഹസിച്ചാണ് എത്തിയത്. എന്നാൽ ചിലർ യുവാവിന്റെ ആത്മാർത്ഥത ചൂണ്ടിക്കാട്ടിയും കമന്റ് ചെയ്തു. അപേക്ഷയുടെ പകർപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 

Related Articles

Back to top button