IndiaLatest

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം എക്കാലവും ഉണ്ടാകും ; ചെന്നിത്തല.

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
“ഉമ്മന്‍ചാണ്ടിയും താനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. ആ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു. തെരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങള്‍ വിശദമായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷക്ക് പറയാനുള്ള കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ട് .” ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം എക്കാലവും ചേര്‍ന്നുനിന്നിട്ടുള്ളവരാണ് താനും ഉമ്മന്‍ചാണ്ടിയും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന ഏതു തീരുമാനത്തെയും അംഗീകരിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിലും അതുതന്നെയാണ് ഉണ്ടാവുക. അതെ സമയം ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

“ഒരു സ്ഥാനമില്ലെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ നേട്ടങ്ങളെല്ലാം പാര്‍ട്ടി നല്‍കിയ അവസരങ്ങളാണ്. പുതിയ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പൂര്‍ണ പിന്തുണ നല്‍കും.” കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു .

Related Articles

Back to top button