Uncategorized

പ്രഗതിയുടെ 41-ാം യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

“Manju”

ന്യൂഡല്‍ഹി : പ്രഗതിയുടെ 41-ാംയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന വിവിധ പ്രോജക്ടുകളുടെ മേല്‍നോട്ടത്തിനും സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള മള്‍ട്ടി മോഡല്‍ വേദിയാണ് ‘പ്രഗതി’. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പതിമൂന്ന് സംസ്ഥാനങ്ങളിലെ 41,500 കോടി രൂപയുടെ ഒന്‍പത് പദ്ധതികള്‍ അവലോകനം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ അറിയിച്ചു.

ഒന്‍പത് പദ്ധതികളില്‍ മൂന്ന് പദ്ധതികള്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് & ഹൈവേ മന്ത്രാലയത്തില്‍ നിന്നും രണ്ട് പ്രോജക്ടുകള്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ഓരോ പ്രോജക്‌ട് വീതം ഊര്‍ജ്ജ മന്ത്രാലയം, കല്‍ക്കരി മന്ത്രാലയം, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയില്‍ നിന്നുമുള്ളതാണ്.ഛത്തീസ്ഗഡ്, പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കേരളം, കര്‍ണാടക, തമിഴ്നാട്, ആസം, ഗൂജറാത്ത്, മഹാരാഷ്‌ട്ര, അരുണാചല്‍പ്രദേശ് എന്നീ ഒന്‍പത് സംസ്ഥാനങ്ങളില്‍ 41,500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് നടക്കുന്നത് .

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് പിഎം ഗതിശക്തി പോര്‍ട്ടല്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതികള്‍ സമയത്ത് പൂര്‍ത്തികരിക്കാനും ഭൂമിയേറ്റെടുക്കല്‍ മറ്റ് പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച്‌ മുന്നോട്ട പോകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 41 പ്രഗതി യോഗങ്ങളിലായി ഇതുവരെ 15.82 ലക്ഷം കോടി രൂപയുടെ 328 പദ്ധതികള്‍ അവലോകനം ചെയ്തു.

രാജ്യത്തിലുടനീളമുള്ള ഭാവിയിലേക്കായി ജലാശയങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അമൃത് സരോവര്‍ പദ്ധതിയും പ്രധാനമന്ത്രി അവലോകനം നടത്തി. ബീഹാറിലെ കിഷന്‍ഗഞ്ച്, ഗുജറാത്തിലെ ബോട്ടാഡ് എന്നിവിടങ്ങളിലെ അമൃത് സരോവര്‍ സൈറ്റുകളുടെ തത്സമയ ദൃശ്യങ്ങള്‍ ഡ്രോണുകള്‍ വഴി അദ്ദേഹം വീക്ഷിച്ചു. വര്‍ഷകാലം ആരംഭിക്കുന്നതിന് മുന്‍പ് അമ്യത് സരോവര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും സംസ്ഥാന സര്‍ക്കാരുകളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമൃത് സരോവര്‍ ദൗത്യം പൂര്‍ത്തിയാകുമ്ബോള്‍, ജലസംഭരണശേഷിയില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവ് ഏകദേശം 50 കോടി ക്യുഎം ആകും, ഏകദേശം 32,000 ടണ്‍ കാര്‍ബണ്‍ ശേഖരണം പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നു, ഭൂഗര്‍ഭജല സംഭരണത്തില്‍ 22 ദശലക്ഷം ക്യുബിക് മീറ്ററിലധികം വര്‍ദ്ധനവും പ്രതീക്ഷിക്കുന്നു.

ദൗത്യത്തിന് കീഴില്‍ 50,000 അമൃത് സരോവരങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തികരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. അമൃത് സരോവര്‍ പ്രദേശങ്ങളില്‍ ശുചിത്വ റാലി, ജലസംരക്ഷണത്തെക്കുറിച്ചുള്ള ജലശപഥം, സ്‌കൂളുകളില്‍ രംഗോലി മത്സരങ്ങള്‍ തുടങ്ങിയവ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Related Articles

Check Also
Close
Back to top button