Uncategorized

രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ സെറ്റിൽ തീപ്പിത്തം

“Manju”

മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ രഞ്ജന്റെ സെറ്റില്‍ വന്‍ അ​ഗ്നിബാധ. വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം നടന്നത്. 32 വയസുള്ള യുവാവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം നടന്നത്. അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. രണ്‍ബീര്‍ കപൂറും നായിക ശ്രദ്ധാ കപൂറും തങ്ങളുടെ മുംബൈ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കേയാണ് തീപ്പിടിത്തമുണ്ടായത്. പത്ത് അ​ഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി.യാണ് തീയണച്ചത്. സംഭവത്തേത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related Articles

Back to top button