IndiaKeralaLatestThrissur

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; യുവതിയുടെ രണ്ട് ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചു

“Manju”

ഗർഭിണികൾക്ക് ചികിത്സ നിഷേധിച്ചു: ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം -  Sarkardaily : Breaking News | Latest Malayalam News | Latest English News

സിന്ധുമോള്‍ ആര്‍

കോഴിക്കോട് : കോവിഡ് മുക്തയായിട്ടും ചികിത്സ നിഷേധിക്കപ്പെട്ട് ആശുപത്രികള്‍ തേടിയലഞ്ഞ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ എന്‍ സി ഷരീഫ് –- ഷഹല ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ഷഹലയ്ക്ക് 15ന് കോവിഡ് നെഗറ്റീവ് ആയിരുന്നു. കോവിഡ് നെഗറ്റീവ് ഫലമുള്ള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം അംഗീകരിക്കില്ലെന്നും സ്വകാര്യ ആശുപത്രി വാശിപിടിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ആക്ഷേപം. പ്രസവവേദന വന്നതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് യുവതി ശനിയാഴ്ച എത്തിയത്. എന്നാല്‍, കോവിഡ് പോസിറ്റീവായ രോഗികളെ മാത്രം ചികിത്സിക്കുന്നതിനാല്‍ അവിടെ പ്രവേശിപ്പിക്കാനായില്ല. പകരം കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

അവിടെ എത്തുമ്പോഴേക്കും ഒപി സമയം കഴിഞ്ഞിരുന്നു. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാനും ആശുപത്രി അധികൃതര്‍ ഉപദേശിച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞതനുസരിച്ച്‌ അവിടേയ്ക്ക് തിരിച്ചു. പാതിവഴി എത്തിയപ്പോഴാണ് പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് ഫലമുണ്ടെങ്കിലേ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ എന്ന് വിളിച്ചുപറഞ്ഞത്. തിരികെ കോഴിക്കോട്ടെ സ്വകാര്യ ലാബില്‍ പരിശോധനയ്ക്കായി എത്തിയെങ്കിലും ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വേണമെന്ന് പറഞ്ഞതോടെ സ്വകാര്യ മെഡി. കോളേജില്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമായി. ഫലം നെഗറ്റീവായിരുന്നു.

സ്കാനിങ്ങില്‍ കുട്ടികള്‍ക്ക് ഹൃദയമിടിപ്പ് കുറവാണെന്ന് വ്യക്തമായതോടെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഷഹലയ്ക്ക് പനി ബാധിച്ചു. ഇതോടെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പകല്‍ മൂന്നരയോടെ കുഞ്ഞുങ്ങളെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല. ഐസിയുവില്‍ കഴിയുന്ന ഷഹലയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായെങ്കിലും പനിയുണ്ടായതിനാല്‍ സ്രവം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related Articles

Back to top button