IndiaLatest

അമ്മയ്ക്ക് മൂര്‍ഖന്റെ കടിയേറ്റു, വായ കൊണ്ട് ചോര വലിച്ചെടുത്ത് മകള്‍

“Manju”

India News in Malayalam: Malayalam News Online, Today's News – News18 इंडिया

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അമ്മയെ സാഹസികമായി രക്ഷിച്ച്‌ മകള്‍. ദക്ഷിണ കന്നഡ ജില്ലയായ പുത്തൂരിലാണ് അസാധാരണ സംഭവമുണ്ടായത്. മമത എന്ന സ്ത്രീയെയാണ് മൂര്‍ഖന്‍ പാമ്പ് കടിച്ചത്പുത്തൂരിലുള്ള അമ്മയുടെ ഫാമില്‍ എത്തിയതായിരുന്നു മമത. വെള്ളം നനയ്ക്കായി പമ്പ് തുറക്കാന്‍ പോയ മമത അബദ്ധത്തില്‍ പുല്ലുകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖനെ ചവിട്ടി. ചവിട്ടേറ്റ പാമ്പ് മമതയുടെ കാലില്‍ കടിച്ചു. പാമ്പ് കടിയേറ്റെന്ന് മനസ്സിലായ മമത കടിയേറ്റ ഭാഗത്തിന് മുകളിലായി ഉണങ്ങിയ പുല്ല് കൊണ്ടു കെട്ടി.

എന്നാല്‍ പുല്ല് കൊണ്ടുള്ള കെട്ട് വിഷം ശരീരത്തിലേക്ക് പടരുന്നത് തടയില്ലെന്ന് മനസ്സിലാക്കിയ മമതയുടെ മകള്‍ ശര്‍മ്യ റായ് കടിയേറ്റ ഭാഗത്തുള്ള രക്തം വായ കൊണ്ട് വലിച്ചെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് മമതയെ ആശുപത്രിയില്‍ എത്തിച്ചത്. ശര്‍മ്യയുടെ അവസോരിചതമായ ഇടപെടലാണ് മമതയുടെ ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കോളേജ് വിദ്യാര്‍ത്ഥിനിയായ ശര്‍മ്യയുടെ ധീരമായ പ്രവര്‍ത്തിയാണ് അമ്മയുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായത്. പാമ്പ് കടിയേറ്റ ഭാഗത്തെ രക്തം വലിച്ചെടുത്താല്‍ ജീവന്‍ രക്ഷിക്കാനാകുമെന്ന് സിനിമകളില്‍ കണ്ടാണ് മനസ്സിലാക്കിയതെന്നാണ് ശര്‍മ്യ പറയുന്നത്. ഒരു ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിനു ശേഷം മമത വീട്ടില്‍ തിരിച്ചെത്തി. മലബാര്‍ പിറ്റ് വൈപ്പര്‍ അഥവാ ചോല മണ്ഡലി എന്നയിനം പമ്പാണ് മമതയെ കടിച്ചത്. നേര്‍ത്ത പച്ചനിറമുള്ള ചോലമണ്ഡലിയുടെ കടി ഗുരുതരമല്ലെങ്കിലും ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

 

Related Articles

Back to top button