IndiaLatest

ഡിജിറ്റല്‍ ലോകം കീഴടക്കാന്‍ ഇന്ത്യന്‍ വംശജര്‍

“Manju”

സാങ്കേതികവിദ്യയില്‍ ദിനംപ്രതി വരുന്ന മാറ്റങ്ങള്‍ ആശ്ചര്യപ്പെടുത്തുമ്പോള്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന 15 കമ്പനികളുടെ തലപ്പത്തും ഇന്ത്യൻ വംശജരാണുള്ളത്. അതില്‍ ചിലരെ പരിചയപ്പെടാം..

സുന്ദര്‍ പിച്ചൈ

തമിഴ്‌നാട്ടില്‍ ജനിച്ച സുന്ദര്‍ പിച്ചൈ ഗൂഗിള്‍ സിഇഒ ആയും ഇപ്പോള്‍ ഗൂഗിള്‍ പാരന്റ് ആല്‍ഫബൈറ്റ് ഇങ്കിന്റെ സിഇഒ ആയും പ്രവര്‍ത്തിക്കുന്നു. 2014-ലാണ് ഗൂഗിള്‍ സിഇഒ ആയി സുന്ദര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ആൻഡ്രോയിഡ്, ക്രോം, തുടങ്ങി ഒട്ടനവധി കമ്പനികളിലും അദ്ദേഹം തന്റെ വിജയക്കൊടി പാറിപ്പിച്ചിട്ടുണ്ട്.

സത്യ നാദെല്ല

ഹൈദരാബാദില്‍ ജനിച്ച സത്യ നാദെല്ല 2014 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റ് സിഇഒ ആയി അധികാരമേറ്റു. കമ്പനിയുടെ സ്ഥാപകൻ ബില്‍ ഗേറ്റ്സില്‍ നിന്ന് ചുമതലയേറ്റ സ്റ്റീവ് ബാല്‍മറിന്റെ പിൻഗാമിയായിട്ടാണ് നാദെല്ല അധികാരമേറ്റത്. 1992-ല്‍ മൈക്രോസോഫ്റ്റില്‍ വിൻഡോസ് എൻടി സിസ്റ്റം ഡെവലപ്പറായിട്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്.

അരവിന്ദ് കൃഷ്ണ

2020-ലാണ് ഐബിഎം സിഇഒ ആയി അരവിന്ദ് കൃഷ്ണ ചുമതലയേക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂരില്‍ നിന്നുമാണ് അദ്ദേഹം ബിരുദം നേടിയത്. തുടര്‍ന്ന് ഉര്‍ബാന ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അദ്ദേഹം പി.എച്ച്‌.ഡിയും പൂര്‍ത്തിയാക്കി.

അഞ്ചലി സൂദ്

ഓപ്പണ്‍ വീഡിയോ പ്ലാറ്റ്‌ഫോമായ വിമിയോയുടെ സിഇഒയാണ് അഞ്ജലി സൂദ്. 2017 മുതല്‍ സുദ് ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നു. വിമിയോയില്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ, സൂദ് ആമസോണിലും ടൈം വാര്‍ണറിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

രേവതി അദ്വൈതി

രേവതി അദ്വൈതി, മള്‍ട്ടിനാഷണല്‍ ഇലക്‌ട്രോണിക്‌സ് സ്ഥാപനമായ ഫ്‌ളക്‌സിന്റെ സിഇഒ ആണ്. 2019-ലാണ് രേവതി സിഇഒ ആയി അധികാരമേല്‍ക്കുന്നത്. ഇതിനു മുമ്പ് ഈറ്റന്റെ ഇലക്‌ട്രിക്കല്‍ സെക്ടറില്‍ സിഇഒ ആയും പ്രസിഡന്റായും രേവതി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Related Articles

Back to top button