KeralaLatest

സീറ്റ് നി‌ര്‍ണയത്തില്‍ നിലപാട് കടുപ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ്

“Manju”

നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് നി‌ർണയത്തിൽ നിലപാട് കടുപ്പിച്ച് യൂത്ത്  കോൺഗ്രസ്

ശ്രീജ.എസ്

പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നി‌ര്‍ണയത്തില്‍ നിലപാട് കടുപ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ്. ഇത്തവണ 17 പേര്‍ക്കേണ്ടിലും സീറ്റ് നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. കഴിഞ്ഞ കമ്മറ്റിയില്‍ ഉള്ളവരെയും, ഈ കമ്മറ്റിയില്‍ ഉള്ളവരെയും പരിഗണിച്ച്‌ 17 പേര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യുവപ്രാതിനിധ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉയരുന്നതാണ് യൂത്ത് കോണ്‍ഗ്രസ് ശബ്ദം. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര പരിഗണ ലഭിക്കാറുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ട് പേര്‍ക്കാണ് സീറ്റ് ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ്, കെഎസ്‍യു പ്രസിഡന്റ് ആയിരുന്ന വിഎസ് ജോയി എന്നിവര്‍ ആയിരുന്നു അവരില്‍ ചിലര്‍. ഇവര്‍ ആരും വിജയിച്ചതും ഇല്ല.

സ്ഥിരമായി ഘടകകക്ഷികള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നും നേതൃത്വത്തെ യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിലിനും വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനും പുറമെ സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍, എസ് എം ബാലു, അഖിലേന്ത്യ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, നാല് ജില്ലാ പ്രസി‍ഡന്റ്മാര്‍ എന്നിവര്‍ക്ക് ജയസാധ്യയുള്ള സീറ്റ് ഉറപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

Related Articles

Back to top button