ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും തമിഴ്നാട്ടില്‍ വരുന്നവര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കൂടാതെ ഉത്സവങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ തീയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ക്ലബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മറ്റു പരിപാടികള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവയിലെല്ലാം അന്‍പതു ശതമാനം ആളുകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികള്‍ക്കു പരമാവധി പ്രവേശിപ്പിക്കാവുന്നത് ഇരുന്നൂറു പേരെ ആയിരിക്കും. വിവാഹങ്ങളില്‍ പങ്കെടുപ്പിക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അന്‍പത് ആയും നിശ്ചയിച്ചു.
Related Articles
3 terrorists killed in encounter with security forces in Jammu and Kashmir’s Anantnag
June 29, 2020 7:39 AM
Check Also
Close
-
21 ലക്ഷത്തിന്റെ തക്കാളിയുമായി പോയ ലോറി കാണാതായിJuly 31, 2023 2:11 PM